Blog

പത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനന്‍ പിള്ള എന്ന പാപ്പാനാണ് കൊല്ലപ്പെട്ടത്.

പ്രിയദര്‍ശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. പ്രിയദര്‍ശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു. അത് നോക്കാനായി എത്തിയതാണ് മോഹനന്‍. പിന്നാലെയാണ് ആന ഇയാളെ ആക്രമിച്ചത്. മോഹനന്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മീന എന്ന ആനയുടെ പാപ്പാനാണ് മോഹനന്‍.തേറ്റ കൊണ്ട് മോഹനൻ പിള്ളയെ പ്രിയദർശിനി കുത്തുകയായിരുന്നുവെന്ന് കോന്നി ബീറ്റ് ഫോറസ്റ്റ് ഓഫീസർ സൗമ്യേന്ദ്രകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. തങ്ങൾ ഉടൻ സ്ഥലത്തെത്തി. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മോഹനൻ പിള്ളയെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നി ആനത്താവളത്തിലെ എല്ലാ ആനകളെയും പാപ്പാൻ മോഹനൻ പിള്ള പരിപാലിക്കുമായിരുന്നു എന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *