കിളിമാനൂർ :നഗരൂർ സ്കൂൾ കുട്ടികളുമായി പോവുകയായിരിന്നു സ്കൂൾ ബസ് പാടത്തേക്ക് മറിഞ് അപകടം
വെള്ളല്ലൂർ ഗവ. എൽ പി സ്കൂളിലെ മിനി
ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞ
ഇന്ന് രാവിലെ ഒമ്പതരയോടെയാണ്
അപകടം. കുട്ടികളുമായി സ്കൂളിലേക്ക്
വരുമ്പോഴായിരുന്നു സംഭവം. 19 കുട്ടികളും
ഒരു ആയയും ഡ്രൈവറുമാണ് അപകടത്തിൽ
പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കേശപുരം ആശുപത്രിക്ക് സമീപം
വയൽവാരം റോഡിലാണ് അപകടം
ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ
കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം അന്വേഷിച്ച് വരുന്നു.


