മുംബൈ: മുംബൈയില്‍ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റന്‍ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ഭുലേശ്വറില്‍ ‘ഭുലേശ്വരാച രാജ’ ഗണേശ വിഗ്രഹത്തെ എഴുന്നെള്ളിക്കുന്ന ചടങ്ങനിടെയാണ് അപകടമുണ്ടായത്. 33കാരനായ സങ്കേത് നേവ്ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തര്‍ ഖാനയ്ക്ക് സമീപം ശനിയാഴ്ച രാത്രി 9.51നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവം അറിഞ്ഞതിന് പിന്നാലെ മുംബൈ അഗ്നിരക്ഷാ സേന, മുംബൈ പൊലീസ്, ട്രാഫിക്ക് പൊലീസ്, ആംബുലന്‍സ് സര്‍വീസുകള്‍, ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതരടക്കം ഉടനടി സ്ഥലത്തെത്തി. പരിക്കേറ്റവരില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടിയും ഏഴ് വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടും. ‘ഭുലേശ്വരാചാ രാജാ’ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.വൈഭവ് ഖേനന്ദ്(38), പവന് ചൗരസ്യ(25), ലാവണ്യ ഗാനര്‍(5), ദിവ്യ ഗാനര്‍(7), കുനാല്‍ കാശിത്(26) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Related Articles
മുതിർന്ന കോൺഗ്രസ് നേതാവ്തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു തിരുവനന്തപുരം .മുതിർന്ന കോൺഗ്രസ്സ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു.95 വയസ്സായിരുന്നുവാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.മുൻ കെപിസിസി അധ്യക്ഷനായിരുന്നുദീർഘകാലം എംപി, എംഎൽഎ എന്നീ പദവികൾ വഹിച്ചു. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും..
കിളിമാനൂരിന് സമീപം ട്രക്കും കൂട്ടിയിടിച്ചു അപകടം.. വെമ്പായം സ്വദേശികളാണ് ഓട്ടോ യാത്രക്കാർ.. ഡ്രൈവറിന്റ നില ഗുരുതരം
സിനിമയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന നടി ശ്വേതമേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് നടപടി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകളിൽ അഭിനയിച്ചതിന് നടിയെ ശിക്ഷിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി തെറ്റായ ഉദ്ദേശത്തോടെയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്വേത മേനോന്റെ പാലേരി മാണിക്യം എന്ന ചിത്രത്തിലെ അഭിനയം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ Read More…

