Blog

25 ഗ്രാം MDMA യുമായി അറസ്റ്റിൽ.

ഓപ്പറേഷൻ തൂഫാൻ: 25 ഗ്രാം ഓളം MDMA യുമായി യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി

കേരളാ പോലീസിന്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം, രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വലിയതുറ സ്റ്റേഷൻ പരിധിയിലുള്ള വള്ളക്കടവ് ഭാഗത്തു സിറ്റി ഡാൻസാഫ് സംഘവും ലോക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 25 ഗ്രാം ഓളം MDMA യുമായി യുവാവിനെ പിടികൂടി. വള്ളക്കടവ് ജുമാ മസ്ജിദ് റോഡിൽ, TC 35/ 1043 JMRRA 39 വീട്ടിൽ അലി മകൻ സുഹൈൽ (29) ആണ് പ്രതി.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. വരും ദിവസങ്ങളിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും, പട്രോളിങ്ങും ശക്തമാക്കുന്നതിനോടൊപ്പം, ലഹരി പരിശോധനകളും കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *