Blog

നിരവധി പേർക്ക് പരിക്ക്

പുത്തൂർ : പുത്തൂര്‍ ചുങ്കത്തറ മുക്കില്‍ സ്വകാര്യ ബസുകള്‍ നേര്‍ക്കു നേര്‍കൂട്ടിഇടിച്ചു നിരവധി പേര്‍ക്ക് പരുക്കേറ്റു.

കൊട്ടാരക്കര നിന്നും ചാരുമൂടിന് പോയ SMS ബസും ഭരണിക്കാവിൽ നിന്നും കൊട്ടാരക്കരയ്ക്ക് വന്ന സൊസൈറ്റി ബസും തമ്മിൽ നേർക്കുനേർ കൂട്ടി ഇടിക്കുകയായിരുന്നു. സൊസൈറ്റി ബസ് സമീപത്തെ കടയുടെ പാര്‍ശ്വ ഭിത്തിയിലും ഇടിച്ചു കയറി.

പുത്തൂരിൽ ബിവറേജിന് സമീപം ചുങ്കത്തറ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ വിവിധ ആശുപത്രിളിലേക്ക് ആംബുലന്‍സുകളില്‍ മാറ്റി. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *