Blog

ഓണവിശേഷങ്ങളുമായി
കുട്ടികളുടെ സംഗീത ആൽബം.

ഓണവിശേഷങ്ങളുമായി സ്‌കൂൾ കുട്ടികൾ പാടി അഭിനയിച്ച ” ഓണംവന്നോണം വന്നേ ” എന്ന ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു. ഒന്നാം ക്ലാസ് വിദ്യാർത്ഥി സമീക്ഷ,രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളായ അഥർവ്വ വേദ് , ഹന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അനാർക്കലി എന്നിവരാണ് ഈ ഓണം ആൽബത്തിൽ പാടി അഭിനയിച്ചത്. ചിറയിൻകീഴ്, മുടപുരം മേനംകുളം, ആറ്റിങ്ങൽ പ്രദേശങ്ങളിലാണ് ആൽബം ചിത്രീകരിച്ചത്.
രാധാകൃഷ്ണൻ കുന്നുംപുറത്തിൻ്റെ വരികൾക്ക് സംഗീതം പകർന്നത് സംഗീത അദ്ധ്യാപിയായ രേഷ്‌മ എസ്.രാജാണ്. വിജിത്ത് കുമാർ ടി.വിയാണ് ക്യാമറയും സംവിധാനവും നിർവ്വഹിച്ചത്. സംഗീതാണ് റിക്കോർഡിംഗ് നിർവ്വഹിച്ചത്.ചിന്മയി സ്‌കൂൾ ഓഫ് മ്യൂസിക്കാണ് ആൽബം പുറത്തിറക്കിയത്.
കുട്ടികളുടെ സംഗീത ആൽബം ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *