യുവാവ് ഷോക്കേറ്റ് മരിച്ചു തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (35)യാണ് മരിച്ചത്. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.
ചാലക്കുടി: വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്മുന്നില് വെച്ച് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. കോയമ്പത്തൂർ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്. അതുല്‍ അന്‍സാരിയും ഭാര്യ നാസിരെന്‍ ഖാട്ടൂനും ആറ് വയസ്സുള്ള കുഞ്ഞ് അപ്സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.