Blog

കപ്പൽ അപകടം.

ജക്കാര്‍ത്ത: 243 പേരുമായി യാത്ര തിരിച്ച ഇന്തോനേഷ്യന്‍ യാത്രാ കപ്പല്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 103 പേരെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. 2.5മീറ്ററോളം നീളമുള്ള തിരമാലകളെ മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ട കപ്പലിന് അരികിലെത്തിയതെന്ന് രക്ഷാപ്രവര്‍ത്തകർ പറയുന്നു. 140 പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജാവാ കടലില്‍ സഞ്ചരിച്ചിരുന്ന വിര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് നഷ്ടമായത്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സുരാഭായയില്‍ നിന്നും ദക്ഷിണ കലിമന്ദാനിലെ ബഞ്ചാര്‍ബാസിമിലേക്കാണ് കപ്പല്‍ യാത്ര തിരിച്ചത്. ബോര്‍ണിയോ ദ്വീപിലാണ് കലിമന്ദാന്‍ സ്ഥിതി ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *