ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് മികച്ച ഗാനരചനക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ചിറയിൻകീഴ് ദൃശ്യവേദി പുറത്തിറക്കിയ “ജ്വാലാമുഖം ” എന്ന സംഗീതആൽബത്തിന്റെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്. കോഴിക്കോട്,മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.നവോത്ഥാനനായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി നിർമ്മിച്ച Read More…
ശ്രീ ഗണേശോത്സവം ടെമ്പിൾ ട്രസ്റ്റിന്റെ ആദരവ്.വക്കം.. കേരള സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ നവമിഭദ്രനെ ( ഇളംബ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്)ആദരിച്ചു. വക്കം വാടയിൽ ഭദ്രന്റെയും സന്ധ്യയുടെയും മകളും അയിലം കടയിൽ വീട്ടിൽ റാംജിത്തിന്റെ ഭാര്യയും ആണ്. ഗണേശോത്സവം ടെമ്പിൾ റസ്റ്റ് ചെയർമാനും വാർഡ് മെമ്പറും കൂടിയായ സിന്ധു സുരേഷ്. രക്ഷാധികാരി. സുരേഷ്.ജി പ്രസിഡന്റ്. സജു. ഭാരവാഹികളായ മനു. ശ്രീകുട്ടൻ .ദിവ്യ.ജില്ലാ ഓർഗാനൈസർ വക്കം സുനു. എന്നിവർ വീട്ടിൽ എത്തി ആദരിച്ചു.
കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഡിപ്പോയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കുക.കോട്ടയത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയർപേഴ്സൺ എം.പി. സന്തോഷ്കുമാർ, വിവിധ ജില്ലാ പഞ്ചായത്ത്-നഗരസഭാ അംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികൾ Read More…