Blog

പുരസ്‌കാരം സമർപ്പിച്ചു.

കെ.ടി.മുഹമ്മദ് സ്മാരക പുരസ്ക്കാരം പയ്യന്നൂർ മുരളിക്ക് സമ്മാനിച്ചു.

നാടകരംഗത്ത് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തി ഓച്ചിറ ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാല നൽകിവരുന്ന കെ.ടി മുഹമ്മദ് സ്മാരക നാടക പുരസ്‌കാരം നടനും നാടകസംവിധായകനുമായ പയ്യന്നൂർ മുരളിക്ക് സി.ആർ. മഹേഷ് എം.എൽ എ സമ്മാനിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് എസ്. എം ഇക്ബാൽ അദ്ധ്യക്ഷനായി. 25111 രൂപയും പ്രശസ്തിപത്രവുമാണ് നൽകിയത്. പ്രിയദർശിനി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന നാടകരാവിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം നൽകിയത്. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *