ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ..
പത്തനംതിട്ട കൊടുംതറയിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ പത്തനംതിട്ട പുത്തൻപീടിക സ്വദേശി മടുക്കുവേലിൽ വീട്ടിൽ ജിജോ (25) യെ ആണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് നാലിന് രാത്രി 8 മണിക്ക് ശേഷം ആയിരുന്നു മോഷണം നടന്നത്. ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി ഗോഡൗണിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ലോറിയിൽ നിന്നും 5090 രൂപ വില വരുന്ന ഒൻപത് കുപ്പി മദ്യം ആണ് ഇയാളും സഹായികളും ചേർന്ന് മോഷ്ടിച്ചത്.
സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ , ഷിജു പി സാം , SCPO രാജീവ് കൃഷ്ണൻ , CPO മാരായ അരുൺ , സുമൻ , ശ്യാം , ജയകുമാർ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്..


