Blog

നടപടി.

മലപ്പുറം: ചികിത്സാ സഹായം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, യതീംഖാനകള്‍, വിവിധ ട്രസ്റ്റുകള്‍ എന്നിവയുടെ പേരില്‍ വീടുകള്‍ കയറി അനധികൃതമായി പണപ്പിരിവ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പണപ്പിരിവുകള്‍ വ്യാപകമാകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി പണം ശേഖരിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗിന്നസ് ജേതാവും പൊതുപ്രവര്‍ത്തകനുമായ പടവണ്ണ അബ്ദുല്‍ സലീം നല്‍കിയ പരാതിയിലാണ് പൊലീസിന്റെ ഇടപെടല്‍.

പണപ്പിരിവിനായി വീടുകളിലെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ വിശ്വാസ്യത, ശേഖരിക്കുന്ന പണത്തിന്റെ വിനിയോഗം, പിരിവിനുള്ള നിയമാനുമതി എന്നിവ സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങളില്ലാതെയാണ് പലരും പ്രവര്‍ത്തിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

രോഗികളുടെ ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമെന്ന പേരില്‍ വീടുകളിലെത്തി പണം ആവശ്യപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ അംഗീകൃത സംഘടനകളുടെ പ്രതിനിധികളാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ശേഖരിക്കുന്ന തുക പ്രഖ്യാപിച്ച ആവശ്യങ്ങള്‍ക്ക് തന്നെ വിനിയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലും പരിശോധന വേണമെന്നാണ് ആവശ്യം.

വ്യാജ സംഘടനകളുടെ പേരില്‍ പണം ശേഖരിച്ച്‌ പൊതുജനങ്ങളെ വഞ്ചിക്കാനുള്ള സാധ്യതയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *