ഡല്‍ഹി: വാഹനാപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. അപകടത്തില്‍പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് ഈ സമ്മാനത്തുക.കേന്ദ്രസര്‍ക്കാരിന്റെ ‘ഗുഡ് സമ്മരിറ്റന്‍’ പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ രാഹ് വീർ പദ്ധതി നടപ്പിലാക്കുന്നത്. ഡല്‍ഹിയില്‍ അപകട സമയത്ത് ആളുകള്‍ നോക്കി നില്‍ക്കുന്നതല്ലാതെ പരിക്കു പറ്റിയവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മിക്കവരും തയ്യാറാകാറില്ല. നിയമത്തിന്റെ ഊരാക്കുടുക്കുകളും ചിലരെ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട് എന്നതെല്ലാം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിട്ടത്.ഓരോ Read More…
നിലമേൽ എൻ.എസ്.എസ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു. നിലമേല്‍ എന്‍. എസ്. എസ് .കോളേജിലെ 1976_78 പ്രീഡിഗ്രി വിദ്യാര്‍ഥികളുടെ കൂട്ടായ്മ നടന്നു. സമൂഹത്തിൻ്റെ വിവിധരംഗങ്ങളിലുള്ള പഴയ വിദ്യാർത്ഥികളാണ് 47 വര്ഷങ്ങള്ക്കുശേഷംഒത്തുചേർന്നത്. ആറ്റിങ്ങൽ പൂവന്‍പാറ എസ്.എ.വി.ഇഹാളിലാണ് സൗഹൃദകൂട്ടായ്മ നടന്നത്. ഇന്നലെയുടെ സൗഹൃദം ഇന്നിന്റെ ആഘോഷമായി മാറ്റാൻ ഗതകാല സ്മരണകൾക്കൊപ്പം അവർ സ്വന്തം രചനകളിലൂടെ സംഗീത രൂപവും കലാ കായിക വിനോദങ്ങളും സംഘടിപ്പിച്ചു.
കൊല്ലം ജില്ലാ ആശുപത്രി നഴ്സിംഗ് അസിസ്റ്റൻ്റിൻ്റെ തലയടിച്ച് പൊട്ടിച്ച് രോഗി കൊല്ലം ജില്ലാ ആശുപത്രി നഴ്സിംഗ് അസിസ്റ്റൻ്റിൻ്റെ തലയടിച്ച് പൊട്ടിച്ച് രോഗി. നഴ്സിംഗ് അസിസ്റ്റൻ്റ് സുരേഷ് ബാബുവിനാണ് രോഗിയുടെ അക്രമത്തിൽ പരിക്കേറ്റത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണമെന്ന് പരിക്കേറ്റ സുരേഷ് ബാബു പറഞ്ഞു. ആക്രമിച്ചയാൾക്ക് എതിരെ കേസെടുത്ത് കൊല്ലം വെസ്റ്റ് പോലീസ്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.ഐസിയുവിലുള്ള രോഗികളെ പരിചരിക്കാനായി നഴ്സിംഗ് അസിസ്റ്റൻറ് സുരേഷ് ബാബു എത്തി.രോഗിയായ സെബാസ്റ്റ്യൻ്റെ അടുത്ത് എത്തി പരിചരിക്കുന്നതിനിടയിലാണ് അക്രമം ഉണ്ടായത്. പിന്നിലൂടെ നടന്നുവന്ന Read More…