കഴിഞ്ഞദിവസം വാദം പൂർത്തിയായ ജാമ്യ അപേക്ഷയിൽ ഉത്തരവ് പറയാൻ ഇന്നത്തേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു. രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ല എന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു. ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവ് മാത്രമായിരിക്കും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുക. റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 17 ദിവസത്തിലേറെയായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തുടരുകയാണ്..


