രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയും, ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയുമാണ് എന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോൾ എങ്ങനെയാണ് അതിജീവിതയാകുന്നത്.അതിജീവിതകൾ അല്ലെന്ന പരാമർശത്തിലാണ് ജാമ്യം റദാക്കണം എന്ന് പറഞ്ഞു പൊലീസ് കോടതിയിൽ പോയിരിക്കുന്നത്. യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്ന രീതിയിൽ ആക്കരുത്. അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.ശബരിമല സ്വർണ്ണകൊള്ള പരസ്പരം പഴിചാരലിന് ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായി മാറി. ശബരിമല അയ്യപ്പനെ ഒരു രാഷ്ട്രീയ ഫുട്ബോൾ ആയി ഉപയോഗിക്കുന്നു. വാജി വാഹനം അടക്കമുള്ള വിഷയങ്ങളിൽ SIT ഹൈക്കോടതിയിലെ റിപ്പോർട്ട് അടക്കം മറച്ചു വെച്ചുവെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’ എന്നാണ് രാഹുൽ ഈശ്വർ ഫേസ് ബുക്കിൽ കുറിച്ചത്. എത്ര കാലം കള്ള കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരുമെന്നും സത്യം തെളിയിച്ചു തിരിച്ചടിക്കുമെന്നും രാഹുൽ ഈശ്വർ കുറിച്ചു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയെ സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നേരത്തെ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി അനുകൂലിക്കുന്നതിനിടെയാണ് പരാതിക്കാരിയെ അവഹേളിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.


