Blog

വർക്കല സ്വദേശിയും

ഇടവ സ്വദേശി ശ്രീജേഷ് നാട്ടിൽനിന്നും കുവൈറ്റിൽ എത്തിയിട്ട് വെറും ഏഴു ദിവസം വർക്കല: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ വർക്കല ഇടവ പാറയിൽ കാട്ടുവിളവീട്ടിൽ ശ്രീജേഷ് ( 32 ) മരിച്ചു ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. തുടർന്ന് സൗദിയിൽ എത്തി ഒരു വർഷം ജോലി ചെയ്തു. ആറുമാസം മുൻപ് ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയും ജോബ് വിസയിൽ ഇക്കഴിഞ്ഞ ജൂൺ 6 ന്കുവൈറ്റിലേക്ക് പോവുകയുമായിരുന്നു. ഏഴ് വർഷം മുൻപാണ് ശ്രീജേഷ് ദുബായിലെ ക്യാരിഫോർ കമ്പനിയിൽ ജോലിക്ക് എത്തുന്നത്.പിതാവ് Read More…

Blog

പോലീസ്കാർ തമ്മിലടിച്ചു

കോട്ടയം: ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം.രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. ജനലിൽ ചേർത്ത് പിടിച്ച് ഇടിച്ചതിൻ്റെ ഫലമായാണ് പരിക്കേറ്റത്. പരിക്കേറ്റയാൾ ആദ്യം എസ്ഐയുടെ മുറിയിലേയ്ക്കും പിന്നീട് സ്റ്റേഷനു വെളിയിലേയ്ക്കും തലയിൽ നിന്നും ചോരയൊലിപ്പിച്ച് ഇറങ്ങിയോടിയതായി സ്റ്റേഷനു പുറത്തു നിന്നയാൾ പറഞ്ഞു. പരിക്കേറ്റ പോലീസുകാരനെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് Read More…

Blog

ഭൂചലനം

മറ്റത്തിൽ ഇന്നുണ്ടായ ഭൂമി കുലുക്കത്തിൻ്റെ CCTV വീഡിയോ ദൃശ്യംമേഖലയിൽ ജനത്തെ പരിഭ്രാന്തരാക്കി പലയിടത്തും ഭൂചലനം. രാവിലെ എട്ടു മണിയോടുകൂടിയാണ് മുഴക്കത്തോട് കൂടിയ നേരിയ ഭൂചലനം ഉണ്ടായത്. തുടർ ചലനം ഉണ്ടാകുമോ എന്ന ആശങ്കയിൽ ജനം പലയിടത്തും വീടിന് പുറത്തിറങ്ങി.എവിടെ നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗമ പ്രതിഭാസത്തെ പറ്റി അധികൃതർഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തൃശ്ശൂർ ജില്ലയിലും, പാലക്കാട് ജില്ലയിലെ ചിലയിടങ്ങളിലും ഭൂചലനം ഉണ്ടായതായാണ്റിപ്പോർട്ട്.കുന്നംകുളം, ഗുരുവായൂർ നഗരസഭാ പരിധിയിലും, എരുമപ്പെട്ടി, കടങ്ങോട്, വേലൂര്, ചൊവ്വന്നൂർ, കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, Read More…

Blog

വാർത്തഫലം കണ്ടു

കലാനികേതൻ വാർത്തഫലം കണ്ടു: ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ പുന:സ്ഥാപിച്ചു ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കിടക്കുന്നതിന് പരിഹാരമായി. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ സ്ഥീകരിക്കാത്തതിനെ കുറിച്ച് കലാനികേതൻ ഏതാനും ദിവസങ്ങൾക്കു മുൻപ് ചിത്രങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയിരുന്നു. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്ന ഇടത്ത് ഇടവിട്ട് സ്ലാബുകൾ ഇളകിമാറിയിരുന്നു. യാത്രകിടയിൽ ശ്രദ്ധ തെറ്റായാൽ Read More…

Blog

അരളി പൂവ് കഴിച്ചതായി സംശയം

എറണാകുളം, അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാർത്ഥികളെ മെഡിക്കൽകോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവ. ഹൈസ്കൂളിലെ രണ്ട് ഒൻപതാംക്ലാസ് വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. നിലവിൽ ഇവരുടെ ആരോഗ്യനിലതൃപ്തികരമാണ്.രാവിലെ കുട്ടികൾക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് അദ്ധ്യാപകർ കുട്ടികളുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി. ഇവിടുത്തെഡോക്ടർമാരോട് കുട്ടികൾ അരളി പൂവ് കഴിച്ചതായി വ്യക്തമാക്കുകയായിരുന്നു. ഇവിടെനിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ ഗവ. ആശുപ്രതിയിലേക്ക് മാറ്റി.ഉച്ചയോടെ കുട്ടികളുടെ രക്ഷിതാക്കൾ എത്തി ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യമെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.നിലവിൽ കുട്ടികൾ ക്രിട്ടിക്കൽ ഐസിയുവിൽ Read More…

Blog

അപകടം

അഞ്ചൽ: വീടിനുള്ളിൽ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വീട് തകരുകയും വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരക്കേൽക്കുകയും ചെയ്തു. പനയഞ്ചേരി ചന്ദ്രോ വിലാസത്തിൽ മനോഹരൻ പിള്ള (65) ലളിത ( 61 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഉഗ്രസ്ഫോടനത്തിൻ്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത്, തകർന്ന വീടിനുള്ളിൽ ഗുരുരമായി പരിക്കേറ്റു കിടക്കുന്ന മനോഹരൻ പിള്ളയെയാണ്.ഉടൻ തന്നെ Read More…

Blog

സ്കൂൾ ബസ് കത്തി

ചെങ്ങന്നൂര്‍ ആലായില്‍ സ്‌കൂള്‍ ബസ് കത്തി നശിച്ചു; വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപെട്ടു ചെങ്ങന്നൂര്‍: ആലായില്‍ വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികള്‍ക്ക് അത്ഭുതകരമായി രക്ഷപെട്ടു. മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് ആണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 8.45ന് ആലാ അത്തലക്കടവ്- പെണ്ണുക്കര ക്ഷേത്രം റോഡില്‍ ആലാ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കിഴക്കായാണ് അപകടം ഉണ്ടായത്. ബസിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികള്‍ ബഹളം കേട്ടാണ് സമീപവാസിയായ അഡ്വ. ജെയ്‌സണ്‍ Read More…

Blog

തിയതി നീട്ടി

ആധാര്‍ ഇനിയും പുതുക്കാത്തവര്‍ക്ക് വീണ്ടും അവസരം. സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി 2024 സെപ്റ്റംബർ 14 വരെ നീട്ടി. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടല്‍ വഴി മാത്രമാണ്. ഓഫ്‌ലൈൻ ആയി ആധാർ കേന്ദ്രത്തില്‍ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓണ്‍ലൈൻ Read More…

Blog

ആദരാഞ്ജലികൾ

കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. കോട്ടയം: കുവൈറ്റിലെ മംഗാഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികളർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ.

Blog

ആശങ്കയിൽ

ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്ത സംഭവം..പക്ഷിപ്പനിമൂലം.. ആലപ്പുഴ മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം.ഭോപ്പാൽ ലാബിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.മുഹമ്മ പഞ്ചായത്ത് നാലാം വാർ‌ഡിൽ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം ചത്ത കാക്കകളെ കണ്ടെത്തിയത്.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു.