Blog

വാർത്തഫലം കണ്ടു

കലാനികേതൻ വാർത്തഫലം കണ്ടു: ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ പുന:സ്ഥാപിച്ചു

ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കിടക്കുന്നതിന് പരിഹാരമായി. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ സ്ഥീകരിക്കാത്തതിനെ കുറിച്ച് കലാനികേതൻ ഏതാനും ദിവസങ്ങൾക്കു മുൻപ് ചിത്രങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയിരുന്നു.

താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്ന ഇടത്ത് ഇടവിട്ട് സ്ലാബുകൾ ഇളകിമാറിയിരുന്നു. യാത്രകിടയിൽ ശ്രദ്ധ തെറ്റായാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിലേക്ക് തെന്നിവീഴാനിടയാകുന്നഅവസ്ഥയിലായിരുന്നതിനെ കുറിച്ച് യാത്രക്കാർക്ക് പരാതി ഉണ്ടായിരുന്നു.
വീതികുറഞ്ഞ റോഡിൽ അപ്രതീക്ഷിതമായി ഒരു ചക്രവാഹനങ്ങളോ മറ്റു വാഹനങ്ങളോ തെന്നിവീണാൽ മറുഭാഗത്ത് വലിയ കുഴിയായതിനാൽ വലിയ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓടയുടെ ഭാഗത്തെ സ്ലാബുകൾ പുനർ നിർമ്മിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *