കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ തള്ളി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിൻ കീഴടങ്ങണമെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി സരിൻ വന്നതിന് പിന്നാലെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുക എന്നതാണ് സരിന്റെ ഉത്തരവാദിത്തമെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴടങ്ങണം. കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തീരുമാനം വന്നു. Read More…
Author: Kalanikethan Editor
ടോയ്‌ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാർട്ട് ഫോണുകളിൽ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day) നടത്തിയ ഒരു സർവേയിലാണ് കണ്ടെത്തൽ. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ (Pseudomonas aeruginosa) സാന്നിധ്യം സ്മാർട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ വൃത്തിയായി ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു. Read More…
സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരില്‍നിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു സുഹൃത്ത് ഹരിഗോപാലിന് അയച്ച സന്ദേശത്തില്‍ പറയുന്നത്. കണ്ണൂർ എഡിഎം നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മാറ്റരുത് എന്നുമാണ് റവന്യൂ മന്ത്രിയോട് സംഘടന പറഞ്ഞത്. ഇത് അറിഞ്ഞ് ഇനി കണ്ണൂരിലേക്ക് വരുന്നില്ലെന്നു പറഞ്ഞ് മൂന്നു മാസത്തേക്ക് ലീവ് എഴുതിക്കൊടുത്തു. ഇത് കളക്ടർ ശുപാർശ ചെയ്ത് അയച്ചു Read More…
നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരമായി നല്‍കണം. കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന 6 പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അവരുടെ അറസ്റ്റ് Read More…
കൊല്ലം ചിതറയിൽ പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തിൽ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹദിന്റെ വീട്ടിൽവച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതിയാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ലഹരി ഇടപാടാണോ കൊലയ്‌ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യവകുപ്പ് അടപ്പിച്ചു. ന്യൂ സ്‌പെെസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ഒരേ മാനേജ്മെന്റിന് കിഴീലുള്ള ഹോട്ടലുകളാണ് ഇവ രണ്ടും. നേരത്തെയും ഈ ഹോട്ടലുകളിൽ Read More…
മദ്യലഹരിയില്‍ തലസ്ഥാന നഗരത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസ്. തിരുവനന്തപുരത്ത് വെള്ളയമ്ബലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ പാഞ്ഞ ബൈജു സഞ്ചരിച്ച കാർ അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. രാത്രി 11.45ഓടെ വെള്ളയമ്ബലത്ത് നിന്നും പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സ് ഭാഗത്ത് സ്വന്തം വീട്ടിലേക്ക് മകള്‍ക്കൊപ്പം പോകുകയായിരുന്നു ബൈജു. ഇതിനിടെ കവടിയാർ ഭാഗത്ത്നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു. റോഡ് പണിയെ തുടർന്ന് ബാരിക്കേഡ് അടക്കം വച്ചിരുന്നത് കണ്ട് വാഹനം തിരിക്കാൻ ശ്രമിക്കവെയാണ് അപകടം Read More…
മദ്യലഹരിയില്‍ തലസ്ഥാന നഗരത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസ്. തിരുവനന്തപുരത്ത് വെള്ളയമ്ബലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ പാഞ്ഞ ബൈജു സഞ്ചരിച്ച കാർ അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. രാത്രി 11.45ഓടെ വെള്ളയമ്ബലത്ത് നിന്നും പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സ് ഭാഗത്ത് സ്വന്തം വീട്ടിലേക്ക് മകള്‍ക്കൊപ്പം പോകുകയായിരുന്നു ബൈജു. ഇതിനിടെ കവടിയാർ ഭാഗത്ത്നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു. റോഡ് പണിയെ തുടർന്ന് ബാരിക്കേഡ് അടക്കം വച്ചിരുന്നത് കണ്ട് വാഹനം തിരിക്കാൻ ശ്രമിക്കവെയാണ് അപകടം Read More…
നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരംജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എസി കോച്ചിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതിന് ഓടുന്ന ട്രെയിനില്‍ നിന്ന് റെയില്‍വേ ജീവനക്കാരന്‍ തള്ളിയിട്ട യുവാവ് മരിച്ചു.അപകടത്തില്‍പ്പെട്ട യുവാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കിടത്തിയതിന് ശേഷമാണ് മീറ്ററുകള്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷനിലെത്തി അവിടെ നിന്ന് പുറപ്പെടാനായി Read More…

