Blog

രക്ഷകനായി അഭിലാഷ്.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ആർസിസിയിൽ നിന്നും ക്യാൻസർ ചികിത്സ നടത്തി തിരുവനന്തപുരത്തുനിന്നും ഒറ്റപ്പാലത്തേക്ക് അമൃത എക്സ്പ്രസിൽ യാത്ര ആരംഭിച്ച തൃശ്ശൂർ ജില്ലയിലെ പട്ടി പറമ്പിലുള്ള കുതിരപ്പാറ വീട്ടിലെ ഷക്കീനയുടെയും ഷഹബാനുവിന്റെയും പത്തും പതിനൊന്നു വയസ്സുള്ള കുട്ടികളാണ് ട്രെയിൻ എടുക്കുന്നതിന് മുമ്പ് രക്ഷകർത്താക്കൾ അറിയാതെ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുകയും.വണ്ടി എടുക്കുകയും ചെയ്തു കുഴപ്പത്തില്‍പെട്ടത്. രക്ഷകർത്താക്കൾ കുട്ടികൾ ബോഗിയിൽ ഉണ്ട് എന്ന് ധാരണയിൽ യാത്ര ആരംഭിച്ചു.

പ്ലാറ്റ്ഫോമിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടികളുടെ അവസ്ഥ ഈ സമയത്ത് ഭാര്യയെ ട്രെയിനിൽ കയറ്റി വിടാൻ വന്ന ഫയർഫോഴ്സ് ജീവനക്കാരനായ അഭിലാഷിന്റെ ശ്രദ്ധയിൽ പെടുകയും ഉടൻതന്നെ കുട്ടികളെ തൊട്ടടുത്തുള്ള തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന അഭിലാഷിന്റെ ഭാര്യയെ അഭിലാഷ് ഫോണിൽ ബന്ധപ്പെടുകയും കുട്ടികളുടെ രക്ഷാകർത്താക്കളെ കുട്ടികൾ ട്രെയിനിൽ ഇല്ലെന്ന് കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.

കുട്ടികളെ നഷ്ടപ്പെട്ട വിഷമത്തിൽ പരിഭ്രാന്തരായ കുട്ടികളുടെ രക്ഷകർത്താക്കൾ ട്രെയിനിൽ നിന്നുംതൊട്ടടുത്തുള്ള കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോ പിടിച്ച് തമ്പാനൂർ പോലീസ് സ്റ്റേഷൻ വരികയും പോലീസിന്റെ സഹായത്തോടെ കുട്ടികളെ രക്ഷാകർത്താക്കളെ ഏൽപ്പിച്ചു വിടുകയും ചെയ്തു പത്തനംതിട്ട ജില്ലാ ഫയർ സ്റ്റേഷനിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായി ജോലി നോക്കുന്ന അഭിലാഷിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടികളെ രക്ഷാകർത്താക്കൾക്ക് തിരികെ നൽകാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *