Blog

മരണത്തിൽ ദുരൂഹതയെന്ന് പരാതി.

വെഞ്ഞാറമൂട് സ്വദേശിയായ 20കാരൻ മലേഷ്യയില്‍ മരിച്ചു ; ദുരൂഹതയെന്ന് മാതാവിന്റെ പരാതി.

വെഞ്ഞാറമൂട്: കോട്ടുകുന്നം സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടന്ന് കാണിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടും മാതാവിന്റെ പരാതി.
കോട്ടുകുന്നം ചരുവിള പുത്തൻ വീട്ടില്‍ വൈഷ്ണവ് അജി ഷീനയാണ് (20) മരിച്ചത്. മാതാവ് ഷീജ അനിയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയത്.

വൈഷ്ണവ് മലേഷ്യയില്‍ കപ്പലില്‍ എബിള്‍ സീമാൻ ആയി ജോലി ചെയ്തുവരുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 18ന് ഉച്ചക്ക് 2.15ന് ഒരു മലേഷ്യൻ നമ്പറില്‍നിന്ന് എനിക്ക് ഒരു ഫോണ്‍ വിളി വന്നു. കപ്പലിലെ ക്രെയിൻ ബക്കറ്റ് ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വൈഷ്ണവിനെ സരികി ഹോസ്പിറ്റലില്‍ എത്തിച്ചുവെന്നും തലച്ചോറിലുണ്ടായ രക്തസ്രാവവും തലയ്‌ക്കേറ്റ ഗുരുതര പരിക്കും കാരണം മരണം സംഭവിച്ചുവെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. തുടർന്ന് ഞങ്ങള്‍ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി നോർക്കയിലും മലേഷ്യയിലെ ഇന്ത്യൻ ഹൈകമീഷനിലും പരാതി നല്‍കി. എന്നാല്‍, തുടർന്നുണ്ടായ വിവരങ്ങള്‍ മരണത്തില്‍ വലിയ ദുരൂഹതകളുണ്ടെന്ന സംശയം ജനിപ്പിക്കുന്നതാണ്.
മലേഷ്യയില്‍നിന്ന് ലഭിച്ച പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റില്‍ മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് നെഞ്ചിലും വയറിലും ഏറ്റ ഗുരുതരമായ ക്ഷതങ്ങളാണെന്നാണ്. തലയ്‌ക്കേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണം എന്ന് ഫോണ്‍ മുഖേന അറിയിച്ച ഔദ്യോഗിക പ്രസ്താവനയുമായി ഇത് യോജിക്കുന്നതല്ല.

കൂടാതെ, അപകട സമയത്ത് ക്രെയിൻ പ്രവർത്തിപ്പിച്ചിരുന്ന വ്യക്തിക്ക് സാധുവായ ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് മലേഷ്യൻ പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ജയ്പൂരിലെ ‘സിദ്ധി വിനായക് പ്രഫഷനല്‍ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലാണ് വൈഷ്ണവ് മാരി ടൈം കോഴ്‌സില്‍ ചേർന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ യാതൊരു അംഗീകാരവുമില്ലാതെയാണ് ഈ അക്കാദമി മാരിടൈം കോഴ്‌സുകള്‍ നടത്തുന്നതെന്ന് പിന്നീട് മനസ്സിലാക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *