Blog

കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ.

കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ ഇടപെട്ടു; ഓണത്തിനുള്ള വസ്ത്രം നൽകാൻ അഞ്ജനയെ വിളിച്ചുവരുത്തി കൊലപാതകം കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ ചുരുളഴിയുന്നില്ല. കൊലപാതകത്തിനു തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നതായും ഉല്ലാസവതികളായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന മൊഴി. കൊലപ്പെടുത്താന്‍ എത്തിയതെന്നറിയാതെ അനിലയെ ആന്‍ വീട്ടിലേക്ക് സ്വീകരിച്ചത് ഹൃദ്യമായെന്ന് ബന്ധുവിൻ്റെ വെളിപ്പെടുത്തൽ. മാസങ്ങള്‍ക്ക് മുമ്പ് വരെ യുവതികള്‍ ഒരേ അപാര്‍ട്‌മെന്റില്‍ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആന്‍ മേരി മാത്യു 10 Read More…

Blog

കേസ് അവസാനിപ്പിച്ചു.

സമാധി വിവാദം: നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. നെയ്യാറ്റിന്‍കര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലത്തില്‍ അടക്കം കൊലപാതകത്തിന്റെ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര കോടതിയില്‍ Read More…

Blog

ചികിത്സാ പിഴവ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതുമൂലം രോഗിയുടെ ജീവന്‍ നഷ്ടമായെന്നാണ് പരാതി. പക്ഷാഘാതത്തിന് ചികിത്സയ്ക്ക് എത്തിയ സുകുമാര പിള്ള (87) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശിയാണ് സുകുമാരപിള്ള. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഈ മാസം 26 നാണ് സുകുമാരപിള്ളയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ Read More…

Blog

മെസ്സിയുടെ പേരിലെ തട്ടിപ്പ്.

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഫയല്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടില്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി ഡി സതീശനാണ് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്. സമഗ്ര അന്വേഷണത്തിനാണ് അദ്ദേഹം ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍, വിദേശനാണയ വിനിമയ ചട്ടലംഘനം എന്നിവ നടന്നെന്ന് സൂചിപ്പിക്കുന്നതാണ് Read More…

Blog

സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞു.

കൊല്ലത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് കൊല്ലത്ത് വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡരികിലെ ആഴമേറിയ ഭാഗത്തേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും എത്തിയാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.

Blog

അജ്ഞാതൻ കത്തി കരിഞ്ഞനിലയിൽ.

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ തീപിടിച്ച കാറില്‍ ഒരാള്‍ മരിച്ച നിലയില്‍. വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് സമീപമാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. കോട്ടയം രജിസ്ട്രേഷനിലുള്ള കാര്‍ ആണ്. കാര്‍ എങ്ങനെയാണ് വിഴിഞ്ഞത്ത് എത്തിയത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാറിന് തീപിടിച്ചതായി കണ്ടത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിലാണ് ഫയര്‍ഫോഴ്സ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് പോലും തിരിച്ചറിയാന്‍ Read More…

Blog

ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം.

കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം വാങ്ങില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി നിലപാടെടുക്കുകയായിരുന്നു. Also Read: എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡിലേക്ക് മാറ്റി “കൊലയാളിയിൽ നിന്ന് മകൾ Read More…

Blog

നിരവധി പേർക്ക് പരിക്ക്

പുത്തൂർ : പുത്തൂര്‍ ചുങ്കത്തറ മുക്കില്‍ സ്വകാര്യ ബസുകള്‍ നേര്‍ക്കു നേര്‍കൂട്ടിഇടിച്ചു നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര നിന്നും ചാരുമൂടിന് പോയ SMS ബസും ഭരണിക്കാവിൽ നിന്നും കൊട്ടാരക്കരയ്ക്ക് വന്ന സൊസൈറ്റി ബസും തമ്മിൽ നേർക്കുനേർ കൂട്ടി ഇടിക്കുകയായിരുന്നു. സൊസൈറ്റി ബസ് സമീപത്തെ കടയുടെ പാര്‍ശ്വ ഭിത്തിയിലും ഇടിച്ചു കയറി. പുത്തൂരിൽ ബിവറേജിന് സമീപം ചുങ്കത്തറ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ വിവിധ ആശുപത്രിളിലേക്ക് ആംബുലന്‍സുകളില്‍ മാറ്റി. പൊലീസ് സ്ഥലത്തെത്തി മേല്‍ Read More…

Blog

ഓണവിശേഷങ്ങളുമായികുട്ടികളുടെ സംഗീത ആൽബം. ഓണവിശേഷങ്ങളുമായി സ്‌കൂൾ കുട്ടികൾ പാടി അഭിനയിച്ച ” ഓണംവന്നോണം വന്നേ ” എന്ന ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു. ഒന്നാം ക്ലാസ് വിദ്യാർത്ഥി സമീക്ഷ,രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളായ അഥർവ്വ വേദ് , ഹന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അനാർക്കലി എന്നിവരാണ് ഈ ഓണം ആൽബത്തിൽ പാടി അഭിനയിച്ചത്. ചിറയിൻകീഴ്, മുടപുരം മേനംകുളം, ആറ്റിങ്ങൽ പ്രദേശങ്ങളിലാണ് ആൽബം ചിത്രീകരിച്ചത്.രാധാകൃഷ്ണൻ കുന്നുംപുറത്തിൻ്റെ വരികൾക്ക് സംഗീതം പകർന്നത് സംഗീത അദ്ധ്യാപിയായ രേഷ്‌മ എസ്.രാജാണ്. വിജിത്ത് കുമാർ ടി.വിയാണ് ക്യാമറയും സംവിധാനവും Read More…

Blog

വൻ ലഹരിവേട്ട.

മലപ്പുറത്ത് വൻ ലഹരിവേട്ട; 10 കിലോ എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിൽ, സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് എക്‌സൈസ് മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎയുമായി മൂന്നുപേർ അറസ്റ്റിലായി. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാക്കൾ കുടുങ്ങിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. അടുത്തിടെ 96 ഗ്രാം എംഡിഎംഎയുമായി ആറ് പേരെ പിടികൂടിയിരുന്നു. പ്രസ്തുത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. Read More…