മാസങ്ങള്‍ നീണ്ട ഉദ്വേഗത്തിനൊടുവില്‍ കൊടുവള്ളി എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നല്‍കിയതിന്റെ ഉറവിടം കണ്ടെത്തി.മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്‌ഡഡ‍് വിദ്യാലയമായ മഅ്ദിൻ ഹയർസെക്കൻഡറി സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറാണ് ചോദ്യക്കടലാസ് ചോർത്തി നല്‍കിയത്. മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയായ ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ നാസറിനെ സർവിസില്‍നിന്ന് സസ്പെൻഡ് ചെയ്തതായി സ്കൂള്‍ അധികൃതർ പറഞ്ഞു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ സീല്‍ഡ് കവറിന്റെ പിറക് വശം മുറിച്ചാണ് ചോദ്യപേപ്പർ ചോർത്തിയത്. Read More…
Author: Kalanikethan Editor
ചിറയിൻകീഴ് :കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം എല്ലാവർഷവും നടത്തിവരാറുള്ള അമ്മയുടെ തിരുഉത്സവം ഈ വർഷം മാർച്ച് 6 മുതൽ 10വരെ നടത്താൻ തീരുമാനിച്ചിരുക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരെയും അറിയിക്കുന്നു ഈ വർഷം അമ്മയുടെ ആദ്യത്തെ കൊടിയേറ്റ് ഉത്സവം കൂടി ആണ് 5 ദിവസം നീണ്ടു നിൽക്കുന്ന തിരുത്സവത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽക്കി കൊണ്ട് ഈ വർഷത്തെ ഉത്സവം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു മൂന്നാം ഉത്സവദിവസം Read More…
ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരൻ ലഹരിക്ക് അടിമയെന്നാണ് സൂചന. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി . ദർശനീയം വീട്ടിൽ രതീഷിൻ്റെ മകൻ ദർശനാണ് മരിച്ചത്. 17 വയസ്സായിരുന്നു. ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് ദർശൻ. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയണ്, രതീഷിൻ്റെ ഏക മകനായിരുന്നു ദർശൻ. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ആശങ്ക ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യം പറയുന്നതായി പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് Read More…
തൃശൂര്‍: തൃശൂര്‍ മുണ്ടൂര്‍ വേളക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗള്‍ഫ് പെട്രോ കെമിക്കല്‍സ് ഓയില്‍ കമ്പനിയിലെ തീപിടിത്തത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് റിപ്പോര്‍ട്ട്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായി കമ്പനിക്ക് തീയിട്ടതാണെന്നാണ് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കമ്പനിയിലെ ഡ്രൈവറായിരുന്ന എളവള്ളി സ്വദേശി ടിറ്റോ തോമസ് ആണ് പിടിയിലായത്.തിങ്കളാഴ്ച പുലര്‍ച്ചെ 3:30 ഓടെയായിരുന്നു ഗള്‍ഫ് പെട്രോ കെമിക്കല്‍സ് ഓയില്‍ കമ്പനിയില്‍ തീപിടിത്തം ഉണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. കുന്ദംകുളം, തൃശൂര്‍, Read More…
താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ സ്ഥിരം തല്ലുകാര്‍ കോഴിക്കോട്. താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന് വിവരം. 2024 ജനുവരി 5 , ജനുവരി 6 തീയതികളിലാണ് താമരശേരിയിൽ സംഘർഷം ഉണ്ടായത്. ആദ്യ ദിനം താമരശേരി സ്കൂൾ പരിസരത്ത് കൂട്ട അടി ഉണ്ടായി ഇതിന് പ്രതികൾ തിരിച്ചടി നൽകിയത് മാതാപിതാക്കളുടെ സഹായത്തോടെ. രണ്ട് സംഭവങ്ങളിലായി 5 പേർക്ക് പരിക്കേറ്റു. അന്ന് ശിക്ഷ ലഭിച്ചിരുന്നു എങ്കിൽ ഒരു ജീവൻ നഷ്ടപെടില്ലായിരുന്നുവെന്ന് Read More…
കരുനാഗപ്പള്ളിയില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷം. ആവേശം സിനിമാ മോഡലിലായിരുന്നു ജന്മദിനാഘോഷം.ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘമാണ് കരുനാഗപ്പള്ളിയില്‍ എത്തിയത്. കരുനാഗപ്പളളിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ജന്മദിനാഘോഷം.ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍ കൊലക്കേസ് പ്രതികളും കാപ്പ കേസ് പ്രതികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട് സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരം അറിയുന്നത്. ആഘോഷത്തിന്റ ദൃശ്യങ്ങള്‍ ലഭിച്ചു.
കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവം ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇന്‍സ്റ്റഗ്രം ഗ്രൂപ്പ് ചാറ്റ് പുറത്ത് വന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം അക്രമിച്ച വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്. മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് Read More…
കോഴിക്കോട്: താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥി മരിച്ചു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്. പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് ഇന്നു പുലർച്ചെ ഒന്നിനാണു മരിച്ചത്. ഞായറാഴ്ച ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. എംജെ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ Read More…
തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ഛ് സാംസ്‌കാരിക സമ്മേളനം മുടപുരം :മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവ ത്തോടനുബന്ധിച്ചു ചേർന്ന സാംസ്‌കാരിക സമ്മേളനം കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷതവഹിച്ചു . കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ ബി.കെ.പ്രശാന്തൻ കാണി മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തി. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. കിഴുവിലം പഞ്ചായത്ത് Read More…

