തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ഛ് സാംസ്‌കാരിക സമ്മേളനം
മുടപുരം :മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവ ത്തോടനുബന്ധിച്ചു ചേർന്ന സാംസ്‌കാരിക സമ്മേളനം കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷതവഹിച്ചു . കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ ബി.കെ.പ്രശാന്തൻ കാണി മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തി. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. കിഴുവിലം പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ,ക്ഷേത്ര വികസനസമിതി ചെയർമാൻ പി.കെ ഉദയഭാനു,വനിതാവേദി ചെയർപേഴ്സൺ ഷൈലജാ സത്യദേവൻ , ഉത്സവക്കമ്മിറ്റി ചെയർമാൻ ബിജു.വി.എസ് എന്നിവർ സംസാരിച്ചു .ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എൻ.എസ് പ്രഭാകരൻ സ്വാഗതവും ഉത്സവക്കമ്മിറ്റി ജനറൽ കൺവീനർ എസ്.ബിജുകുമാർ നന്ദിയും പറഞ്ഞു. മൂന്നാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 5.30ന് ഭാഗവത പാരായണം,9ന് വിശേഷാൽ നാഗരൂട്ട്,11ന് മഞ്ഞക്കാപ്പ് അഭിഷേകം,11.30ന് സമൂഹസദ്യ,വൈകിട്ട് 5ന് ഡാൻസ്,5.30ന് മാലപ്പുറം പാട്ട്,രാത്രി 7.45ന് ദേവിയുടെ തൃക്കല്ല്യാണം,8.30ന് താലപ്പൊലിയും വിളക്കും,9 മുതൽ കോട്ടയം സുരഭി അവതരിപ്പിക്കുന്ന നാടകം-അഞ്ച് പ്രഭാത നടത്തക്കാർ.
ചിറയിൻകീഴ് മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഉദ്‌ഘാടനം ചെയ്യുന്നു.
