സ്കൂൾ തുറക്കുന്നത് ഒരാഴ്ത്തേക്ക് നീട്ടണം. തിരുവനന്തപുരം :കാലവർഷം അതിശക്തമായ സാഹചര്യത്തിൽ ജൂൺ 3ന് സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടണമെന്ന് ആർവൈഎഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ദീപ്തി ശ്രാവണം സർക്കാരിനോട് ആവശ്യപ്പെട്ടു.മിക്ക പ്രദേശങ്ങളിലും വീടും തോടും റോഡുമെല്ലാം ഒരു പോലെ വെള്ളക്കെട്ടിൽ ആയതിനാൽ ജനജീവിതം സ്തംഭിച്ചിരിക്കയാണ്.മിക്ക ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു.സ്കൂളുകളാണ് മിക്കയിടത്തും ക്യാമ്പുകളായി പ്രവർത്തിക്കുന്നത്.കുട്ടികൾ സ്കൂളിലെത്തുകയെന്നത് വലിയ ബുദ്ധിമുട്ടാകുന്ന,അപകടകരമായ അവസ്ഥയാണ് നിലവിലുള്ളത്.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് സ്കൂൾ പ്രവേശനോത്സവം ഒരാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ദീപ്തി ശ്രാവണം Read More…
Author: Kalanikethan Editor
പതിയിരിക്കുന്ന അപകടം
റിപ്പോർട്ട്:ഉദയൻ കലാനികേതൻ ആറ്റിങ്ങൽ: ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ അപകടാവസ്ഥയിൽ മഴക്കാലം എത്തുന്നതോടെ റോഡുകളുടെ ദയനീയാവസ്ഥ പല അപകടങ്ങൾക്കും കാരണമാകുന്നു.ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കുന്നു. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ ഒന്നു സ്വീകരിച്ചിട്ടില്ല. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിലേക്ക് തെന്നിവീഴാനിടയാകും.വീതികുറഞ്ഞ റോഡിൽ അപ്രതീക്ഷിതമായി ഒരു ചക്രവാഹനങ്ങളോ മറ്റു Read More…
സ്ലാബുകൾ അപകടാഅവസ്ഥയിൽ
റിപ്പോർട്ട്:ഉദയൻ കലാനികേതൻ ആറ്റിങ്ങൽ: ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ അപകടാവസ്ഥയിൽ മഴക്കാലം എത്തുന്നതോടെ റോഡുകളുടെ ദയനീയാവസ്ഥ പല അപകടങ്ങൾക്കും കാരണമാകുന്നു.ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കുന്നു. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ ഒന്നു സ്വീകരിച്ചിട്ടില്ല. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിലേക്ക് തെന്നിവീഴാനിടയാകും.വീതികുറഞ്ഞ റോഡിൽ അപ്രതീക്ഷിതമായി ഒരു ചക്രവാഹനങ്ങളോ മറ്റു Read More…
സ്ലാബുകൾ അപകടാഅവസ്ഥയിൽ
ബൈപ്പാസിലെ താൽക്കാലിക റോഡിൽ സ്ലാബുകൾ അപകടാവസ്ഥയിൽ മഴക്കാലം എത്തുന്നതോടെ റോഡുകളുടെ ദയനീയാവസ്ഥ പല അപകടങ്ങൾക്കും കാരണമാകുന്നു.ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്ന താൽക്കാലിക റോഡിൽ അപകടകരമായ വിധത്തിൽ സ്ലാബ്കൾ ഇളകി കിടക്കുന്നു. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഇതുവരെ മേൽ നടപടികൾ ഒന്നു സ്വീകരിച്ചിട്ടില്ല. താൽക്കാലിക റോഡിന്റെ വശത്തായി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്ലാബുകൾ റോഡുമായി ചേർന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കുഴിയിലേക്ക് തെന്നിവീഴാനിടയാകും.വീതികുറഞ്ഞ റോഡിൽ അപ്രതീക്ഷിതമായി ഒരു ചക്രവാഹനങ്ങളോ മറ്റു വാഹനങ്ങളോ തെന്നിവീണാൽ മറുഭാഗത്ത് Read More…
യുവതിക്ക് സുഖപ്രസവം
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം. തൃശൂരില്‍ നിന്നും തിരുനാവായയിലേക്കുളള സര്‍വീസിനിടെയാണ് സംഭവം. തിരുനാവായ സ്വദേശി ലിജീഷിന്റെ ഭാര്യ സെറിനയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടെ പേരാമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന ഉണ്ടായത്. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. അമല ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രസവത്തിന്റെ 80 ശതമാനവും നടന്നിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ബസിനുള്ളില്‍ എത്തി പ്രസവമെടുക്കുകയായിരുന്നു. അതിനുശേഷമാണ് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്.
പുനർജ്ജന്മം
ശാസ്താംകോട്ട. കല്ലടയാറ്റിൽ അബദ്ധത്തിൽ വീണതിനെ തുടർന്ന്കുത്തൊഴുക്കിൽ അകപ്പെട്ട് കിലോ മീറ്ററുകളോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് ഒടുവിൽ പുനർജന്മം.ഏനാത്ത് താഴത്തുകുളക്കട മനോജ് ഭവനത്തിൽ ശ്യാമളയമ്മയാണ്(61) വീടിനു സമീപം വച്ച് കല്ലടയാറ്റിൽ വീണത്.ഞാങ്കടവ് പാലം – കുന്നത്തൂർ പാലം വഴി കിലോ മീറ്ററുകളോളം ഒഴുകിപ്പോയ ശ്യാമളയമ്മചെറുപൊയ്ക മണമ്പേൽ കടവിന് സമീപം വച്ച് വള്ളിപ്പടർപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.നാട്ടുകാരാണ് പുത്തൂർ പൊലീസിൽ വിവരമറിയിച്ചത്.തുടർന്ന്ശാസ്താംകോട്ട ഫയർഫോഴ്സിൽ പുത്തൂർ പൊലീസ് വിവരം കൈമാറി. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ Read More…
നൂറ്റിപത്ത് വർഷം
പോക്സോ കേസിലെ പ്രതിക്ക് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും.10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പി (51) എന്നയാളെ 110 വർഷം തടവിനും 2.75 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത് . പിഴ അടച്ചാൽ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും Read More…
കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര പറയുമ്പോൾ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി അനിൽ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ഇന്നലെ പുലർച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിൽ ദുബായിലേക്കു പോകാൻ ഞായറാഴ്ച രാത്രി വീട്ടിൽനിന്നു യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ Read More…
വിദ്യാർത്ഥികൾക്കുള്ള ഓറ എക്സലന്റ് അവാർഡുകൾ വിതരണം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറംചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. മൻകി ബാത്ത് വിവർത്തകനും അദ്ധ്യാപകനുമായ പള്ളിപ്പുറം ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പുളിമൂട് , ഓറ ട്യൂഷൻ സെന്റർ ഇവന്റ് ഹാളിൽ നടന്ന ചടങ്ങിൽ ഗിരീഷ് കുമാർ ജി. അധ്യക്ഷനായി. ലിജി ജി. സ്വാഗതവും വീണ പ്രേംലാൽ നന്ദിയും പറഞ്ഞു. അനിൽ ദാസ് , കുമാരി കീർത്തന, ലീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചിത്രകാരനും പിന്നണി ഗായകനും ആയ ദീപക്ക് മയ്യനാടിന്റെ Read More…
ആദരവ്
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കസ്തൂരിഷാ യെ ആദരിച്ചു പ്രേംനസീർ മെമ്മോറിയൽ റെസിഡന്റ്ഡ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നാലാം റാങ്കും അഖിലേന്ത്യാതലത്തിൽ അറുപത്തെട്ടാം റാങ്കും കരസ്ഥമാക്കിയ കസ്തൂരി ഷായെ ആദരിച്ചു. കൂന്തള്ളൂർ, പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അനുമോദനചടങ്ങ് ഡോ.രാജുനാരായണസ്വാമി. ഐ. എ. എസ് ഉത്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് കുടുംബ കോടതി ജില്ല ജഡ്ജി മുഹമ്മദ് റയിസ് ഉപഹാരങ്ങൾ Read More…