പെൻഷനേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് സമ്മേളനം
മുടപുരം :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് 33 -) മത് വാർഷിക സമ്മേളനം ഇടയ്‌ക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഊരുപൊയ്ക എം.ജി.എം യു.പി സ്കൂളിൽ നടന്നു. വി.ശശി എം.എൽ.എ സമ്മേളനം ഉദ്‌ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ അധ്യക്ഷത വഹിച്ചു .സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജി.അജയനും ബ്ലോക്ക് വാർഷിക റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി എസ്. നാസറുദീനും വരവ് ചെലവ് കണക്ക് ബ്ലോക്ക് ട്രഷറർ എസ്. ശശാങ്കനും അവതരിപ്പിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാമദാസ് , ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എൻ.ശശിധരൻ നായർ , ഇടയ്‌ക്കോട് യൂണിറ്റ് സെക്രട്ടറി ജി.ശശി ,എ.ഹാരീദ് തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ പുരസ്‌കാരം നേടിയ പെൻഷനേഴ്‌സ് യൂണിയൻ അഗങ്ങളായ കെ.രവികുമാർ ,സലീന സലാവുദീൻ എന്നിവരെ എം.എൽ.എ പുരസ്‌കാരം നൽകി ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.ഉമാമഹേശ്വരൻ ( പ്രസിഡന്റ് ) ,എ.ഹാരീദ് ,കെ.അശോകൻ,എം.ആരിഫ ബീവി ( വൈസ് പ്രസിഡന്റുമാർ ) , എസ്. നാസറുദീൻ ( സെക്രട്ടറി ),എൻ.ശശിധരൻ നായർ ,വി.രവീന്ദ്രൻ നായർ,സതീശൻ (ജോയിന്റ് സെക്രട്ടറിമാർ ),എസ്.ശശാങ്കൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് കലാപരിപാടികൾ യൂണിയൻ പ്രവർത്തകർ അവതരിപ്പിച്ചു.
