സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നടന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി പുറത്തിറക്കി. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഓർമ്മച്ചെപ്പ് എന്ന പേരിലുള്ള സംയുക്ത ഡയറി സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പിടിഎ പ്രസിഡന്റ് ജി.ആർ. ജിബി യ്ക്ക് നൽകിക്കൊണ്ട് പ്രകാശനം നടത്തി. സീനിയർ അധ്യാപകൻ സാബു നീലകണ്ഠൻ നായർ, അധ്യാപകരായ കെ. ജെയിംസ്, സീനത്ത് ബീവി, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ, ഡി. ശരണ്യദേവ്, വി.കെ. രേവതി, എസ്.ഷീന, എന്നിവർ സംബന്ധിച്ചു.
Related Articles
റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു
റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ആര്‍ജെ ലാവണ്യ. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയിരുന്നു. നിലവിൽ ദുബൈ ആസ്ഥാനമായ റേഡിയോ കേരളം 1476 AM ല്‍ സീനിയർ റേഡിയോ ജോക്കിയാണ്. രമ്യാ സോമസുന്ദരം എന്നാണ് യഥാർത്ഥ പേര്. ആഴ്ചകള്‍ക്ക് Read More…
പോലീസ് കേസ്സെടുത്തു
അമൃത കോളജ് ഓഫ് നേഴ്സിങിലെ വിദ്യാര്‍ത്ഥിയെ റാഗിങ്ങ് ചെയ്ത സംഭവം മൂടിവെയ്ക്കാനുള്ള ശ്രമം വിഫലമായി. അതിക്രമത്തില്‍ പോലിസ് കേസെടുത്തതോടെയാണ് സംഭവം ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. നഴ്സിങ് സ്കൂള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രണവ് കൃഷ്ണയുടെ (19) പരാതിയില്‍ അതേ കോളജിലെ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥി മാവേലിക്കര സ്വദേശി സുജിത് കുമാര്‍ (22), മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ഗോവിന്ദ് നായര്‍ Read More…
ഓടിച്ചിട്ട് കടിച്ചു
ക്ലാസ് സമയത്ത് സ്കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയ്യുന്ന പ്രധാനാധ്യാപികയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ട സമയത്ത് ഫേഷ്യല്‍ ചെയ്തത്. ബിഗാപൂര്‍ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് വെച്ച് ഫേഷ്യല്‍ ചെയ്യുന്നതിനിടെ സഹഅധ്യാപികയാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. അധ്യാപികയായ അനം ഖാന് വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയില്‍ നിന്ന് ഞെട്ടി എഴുന്നേല്ക്കുന്നതും വീഡിയോയില്‍ കാണാം. Read More…