Blog

മഞ്ജുവിന്റെ പോസ്റ്റർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അമ്മ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇതിനിടെ ശ്രദ്ധേയമായ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.

മലയാള സിനിമയുടെ മാറുന്ന മുഖമെന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രമായ ഫുട്ടേജിന്റെ പോസ്റ്ററാണ് താരം പങ്കുവച്ചത്. വില്ലനെ അടിച്ച്‌ താഴെയിടുന്ന നായികയുടെ ആക്ഷൻ രംഗമാണ് പോസ്റ്ററിലുള്ളത്. നിങ്ങളുടെ അടുത്ത തിയേറ്ററുകളില്‍ സിനിമ കാണാമെന്ന് നടി കുറിച്ചിട്ടുമുണ്ട്. പോസ്റ്റർ സമൂഹമാദ്ധ്യങ്ങളില്‍ വൈറലാവുകയാണ്. മഞ്ജു വാര്യർ എന്തോ ‘കുത്തി പറയുന്നതുപോലെ’ എന്ന് സൂചിപ്പിക്കുന്ന നിരവധി കമന്റുകളാണ് പോസ്റ്റിന് അടിയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *