ന്യൂഡെൽഹി . ഡൽഹി ചാവേർ ആക്രമണം:വിദേശ ഭീകരർ വൈറ്റ് കോളർ സംഘത്തിനു ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകിയതായി കണ്ടെത്തി. 42 വീഡിയോ കൾ ജയ് ഷെ ഭീകരർ വൈറ്റ് കളർ സംഘത്തിന് അയച്ചു. മുസമ്മിൽ അഹമ്മദ് ഗനായിക്കാണ് വീഡിയോകൾ അയച്ചു നൽകിയതെന്ന് അന്വേഷണസംഘം. ഹാൻസുള്ള എന്ന പേരിലുള്ള ഹാൻഡിലിൽ നിന്നാണ് വീഡിയോകൾ അയച്ചത്. എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ വഴി യാണ് വീഡിയോ കൾ അയച്ചത്. അതിനിടെ 2022 ലെ കോയമ്പത്തൂരിൽ നടന്ന കാർ ചാവേർ ബോംബ് സ്ഫോടനം, Read More…
കോട്ടയം: സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോ ഹൃദയസ്തംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും വിളിച്ചുവരുത്തിയെങ്കിലും വീടിന് അകത്തു കടക്കാനായില്ല. സഹോദരൻ വെള്ളക്കോട്ട് സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് മാത്രമേ പുറത്ത് സിറ്റൗട്ടിൽ നിന്ന് കണ്ടു. സഹോദരനും നാട്ടുകാരും എത്തിയപ്പോഴേക്കും സാബു ബോധരഹിതനായിരുന്നു. വീടിന്റെ എല്ലാ വാതിലുകൾകൾക്കും അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയും, പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ പിടിപ്പിച്ച് ബന്ധിച്ചിരിക്കുകയുമായിരുന്നു. വിവരം Read More…
കൊല്ലത്ത് ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കൊല്ലം കോർപറേഷന് സമീപം എ ആർ ക്യാമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.സ്വകാര്യ ബസ് ആളെ കയറ്റാൻ നിർത്തുന്നതിനിടയിൽ പിന്നാലെ വന്ന കെഎസ് ആർടിസി ബസ് ഇടിക്കുകയും ഇതിന് പിന്നിലെക്ക് സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറുകയുമായിരുന്നു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.