Blog

രാജിയിലേക്കോ???

ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്. എന്നാൽ അദ്ദേഹം ഇന്നുതന്നെ രാജിക്കത്ത് കൈമാറാനുള്ള സാധ്യത നിലനിൽക്കുന്നു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സമാനമായ ആരോപണങ്ങളിൽ അകപ്പെട്ട കോൺഗ്രസ് നേതാക്കൾ രാജിവെക്കാത്ത സാഹചര്യത്തിൽ മുകേഷ് രാജിവെക്കുമ്പോൾ അത് പ്രതിപക്ഷത്തിന് തിരിച്ചടിയാകും.

മുകേഷിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക ദിനമാണിന്ന്. മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ മുകേഷ് രാജി വെയ്ക്കണമെന്ന ആവശ്യം മുന്നണിയില്‍ തര്‍ക്ക വിഷയമായ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാതെ പോകാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *