Blog

ദി കാറിന്റെ കഥ

ടെലിവിഷൻ അവതാരക, നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ദേവി അജിത്ത്. അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ദേവി അജിത്ത് ചെയ്തിട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.

കരിയറില്‍ ഇടയ്ക്ക് വെച്ച്‌ ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയപ്പോഴും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ദേവി അജിത്തിന് ലഭിച്ചിരുന്നു. ട്രിവാൻഡ്രം ലോഡ്ജ്, ഇമ്മാനുവേല്‍, സക്കറിയയുടെ ഗർഭിണികള്‍, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിലെ ദേവിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജയറാം മുഖ്യവേഷത്തിലെത്തിയ ‘ദി കാര്‍’ എന്ന സിനിമ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച സിനിമയാണ്. പക്ഷേ റിലീസ് ചെയ്തപ്പോള്‍ ഏറെ നഷ്ടം വരുത്തിയ സിനിമ കൂടിയാണത്. ഈ സിനിമയുടെ നിര്‍മ്മാതാവ് അജിത്തായിരുന്നു. നടിയായ ദേവി അജിത്തിന്റെ ഭര്‍ത്താവ് കൂടിയായിരുന്നു അജിത്ത്.

ഒരുപാട് നല്ല സിനിമകള്‍ നിര്‍മ്മിച്ച അജിത്ത് വേര്‍പെട്ടിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതം തകർത്തതും ഭർത്താവിന്റെ ജീവനെടുത്തതും വന്‍ സാമ്ബത്തിക ബാധ്യത സമ്മാനിച്ചതും സിനിമയിലെ ഈ കാർ ആണെന്ന് പറയുകയാണ് ദേവി അജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *