Blog

കൊച്ചി. മലയാള സിനിമയുടെ അമ്മ നടിമാരില്‍ ഏറ്റവും ആരാധ്യയായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. ഏറെക്കാലമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന നടി കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടയിലാണ് കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1958ൽ മേരിക്കുട്ടി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന സിനിമയിലാണ് ഇതിന് മുൻപ് അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *