Blog

നവഭാവന സമിതി ഓണാഘോഷവും ഐ.ടി ഡിജിറ്റൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും

മുടപുരം:മുട്ടപ്പലം നവഭാവന സമിതി ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളന ഉദ്‌ഘാടനവും എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 2 .53 ലക്ഷം ചെലവഴിച്ഛ് സജ്ജീകരിച്ച ഐ.ടി ഡിജിറ്റൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും വി.ശശി എം.എൽ.എ നിർവഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര അശോകിന് എം.എൽ. എ പുരസ്‌കാരം നൽകി അനുമോദിച്ചു. സമിതി പ്രസിഡന്റ്

അഡ്വ . എസ്.വി.അനിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് സമിതി സെക്രട്ടറി വി.മദനകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഗംഗ, അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.മുരളീധരൻ നായർ ,സിവിൽ സർവീസ് പരീക്ഷ ജേതാവ് ആർദ്ര അശോക് , എം .അലിയാരുകുഞ്,ബി.എസ്.സജിതൻ,ഡോ.ചന്ദ്രകുമാർ,അഡ്വ. കെ.എസ്.അനിൽകുമാർ,ആർ.സുധീർ രാജ്,വി.സഞ്ജയൻ,ശ്രീജിത്ത് .എസ് എന്നിവർ സംസാരിച്ചു . കലാകായിക മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മുട്ടപ്പലം നവഭാവന സമിതിയുടെ ഓണാഘോഷത്തോടനുബന്ധിച്ഛ് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര അശോകിന് വി.ശശി എം.എൽ. എ പുരസ്‌കാരം നൽകി അനുമോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *