
യുഎഇ: ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. രാത്രി പത്തോടെയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേരാണ് അപകടത്തിൽപ്പെട്ടത്. ഫുജൈറ കോടതിക്ക് മുന്നിൽ ട്രക്കിന് പിന്നിലേക്ക് കാർ ഇടിച്ചാണ് അപകടമുണ്ടായത്.
ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു ഇവർ. ഷാർജയിലുള്ള ബന്ധുവിന്റെ വീട്ടിൽ കുടുംബാംഗത്തെ ഇറക്കിവിട്ട് മടങ്ങുന്നതിനിടെയാണ് അപകടം.

