കൊച്ചി.ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. അതേസമയം സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് കത്ത് നൽകലിനെ അന്വേഷണ സംഘം വിലയിരുത്തുന്നത്. സുപ്രീംകോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വയം ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അറിയിച്ചത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരം ആണ് അന്വേഷണസംഘത്തിന് സിദ്ദിഖ് കത്ത് നൽകിയത്. ഇത് സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് Read More…
ഇന്ത്യയുടെ വ്യോമാക്രമണം പാകിസ്ഥാന്റെ ഓഹരി വിപണിയില്‍ ചലനമുണ്ടാക്കി. പാകിസ്ഥാനിലെ പ്രധാന ഓഹരി സൂചികയായ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് തകര്‍ന്നു.ഓപ്പറേഷന് സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ കെഎസ്ഇ-100 സൂചിക ഏകദേശം 5 ശതമാനമാണ് ഇടിഞ്ഞത്. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് -100 സൂചിക 4.62 ശതമാനം അഥവാ 6,272 പോയിന്റ് ഇടിഞ്ഞ് 1,07,296 ലെത്തി. കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ ഈ സൂചിക 9,930 പോയിന്റ് കുറഞ്ഞിരുന്നു.മറുവശത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ച്ച കാണുന്നുണ്ട്. ബുധനാഴ്ച രാവിലെ 11:30 ന് ബിഎസ്ഇ സെന്‍സെക്സ് Read More…
ആലപ്പുഴ:യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് നൽകിയത്. മർദനത്തിന് തെളിവില്ലെന്ന് കാണിച്ച് ഗൺമാൻമാർക്ക് പോലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.നവകേരള യാത്രക്കിടെയാണ് ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ Read More…