Blog

കണ്ടെത്തി.

കോട്ടയം: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാനപ്പാറയിൽനിന്ന് കാണാതായ അഞ്ചുവയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ഈരാറ്റുപേട്ട പോലീസ്. കൂരോപ്പട സ്വദേശിയായ ഹരിയുടെ മകൻ അയാനെയാണ് കണ്ടെത്തിയത്. അമ്മയുടെ തറവാട്ടുവീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി.

കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച ഉടൻ സമീപ പോലീസ് സ്റ്റേഷനുകളിലേക്കും പട്രോളിങ് വാഹനങ്ങളിലേക്കും പോലീസ് വയർലെസ് സന്ദേശം കൈമാറി. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി.

പ്രദേശവാസികളായ മൂന്നു പേരോടൊപ്പം അന്വേഷിച്ചിറങ്ങിയ ഈരാറ്റുപേട്ട സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ സി.പി.ഒ. ശിഹാബ് കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 300 മീറ്റർ അകലെ അമ്മയുടെ തറവാട്ടുവീടിന് സമീപത്തുനിന്ന് വൈകിട്ട് മൂന്നരയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

സ്ഥല പരിചയമില്ലാത്ത കുട്ടി വീടിന് സമീപത്തു നിന്നും അധികം ദൂരം പോകാൻ സാധ്യത കുറവാണെന്നും കുറ്റിക്കാടുകൾ നിറഞ്ഞ സമീപപ്രദേശത്തു തന്നെ കണ്ടേക്കാം എന്ന നിഗമനത്തിൽ ശിഹാബും കൂട്ടാളികളും നടത്തിയ അന്വേഷണമാണ് വീടിന് 300 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്നും കുട്ടിയെ കണ്ടെത്താൻ സഹായകമായത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *