പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ മലയാള സിനിമയുടെ ചരിത്രം മാറ്റികുറിച്ച് ലോകത്തിലെ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായ് മാറി. 2024 ഫെബ്രുവരി 22ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം 240 കോടിയിലധികമാണ് തിയറ്ററുകളില്‍ നിന്നും വാരികൂട്ടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചർച്ചയാവുന്നത് ചിത്രത്തിലെ ‘കണ്‍മണി അൻപോട്’ ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സുമായ് ബന്ധപ്പെട്ട വാർത്തകളാണ്. പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജ നല്‍കിയ കേസിന്റെ വസ്തുത പരിശോധിക്കുമ്ബോള്‍ ലഭിക്കുന്ന റിപ്പോർട്ടിങ്ങനെ:
സന്താന ഭാരതിയുടെ സംവിധാനത്തില്‍ 1991 നവംബർ 5ന് റിലീസ് ചെയ്ത കമല്‍ഹാസൻ ചിത്രം ‘ഗുണ’യിലൂടെ പ്രേക്ഷകരിലേക്കെത്തിയ ‘കണ്‍മണി അൻപോട്’ ഗാനത്തിന്റെ ഓഡിയോ റൈറ്റ്സ് വർഷങ്ങള്‍ക്ക് മുൻപേ ഇളയരാജയുടെ ഭാര്യ പിരമിഡ് ഓഡിയോസിന് വില്‍ക്കുകയും പിരമിഡ് ഓഡിയോസ് മ്യൂസിക് മാസ്റ്ററിനും ശ്രീദേവി വീഡിയോ കോർപ്പറേഷനും റൈറ്സ് വില്‍ക്കുകയും ചെയ്തു. വർഷങ്ങള്‍ക്കിപ്പുറം ‘മഞ്ഞുമ്മല്‍ ബോയ്സ്’ല്‍ ഉള്‍പ്പെടുത്താനായ് ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സ് മ്യൂസിക് മാസ്റ്ററില്‍ നിന്നും ഗാനത്തിന്റെ തെലുങ്കു റൈറ്റ്സ് ശ്രീദേവി വീഡിയോ കോർപ്പറേഷനില്‍ നിന്നുമാണ് പറവ ഫിലിംസ് ലീഗലി കരസ്ഥമാക്കിയത്.
നിർമ്മാതാവ് ഷോണ്‍ ആന്റണി മാധ്യമങ്ങളോട് അറിയിച്ചത്:
“‘കണ്‍മണി അൻപോട്’ ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ല്‍ ഉപയോഗിച്ചത് അനുമതിയോടെയാണ്. പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്ബനികള്‍ക്കാണ് ഗാനത്തിന്റെ അവകാശം. അവരില്‍ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴില്‍ മാത്രമല്ല ‘മഞ്ഞുമ്മല്‍ ബോയ്സ്’ റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിതാണ്. ഇത് സംബന്ധിച്ച് ഇളയരാജയില്‍ നിന്ന് വക്കീല്‍ നോട്ടിസ് ലഭിച്ചിട്ടില്ല.