പോലീസ് കസ്റ്റഡിയിൽ എടുത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു മൂന്ന് വയസുകാരന് ദാരുണഅന്ത്യം
കൊട്ടാരക്കര: പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു.
എം സി റോഡിൽ വാളകം പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ ആണ് അപകടം ഉണ്ടായത്. പോലീസ് പിടിച്ചെടുത്ത ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ ആണ് മരിച്ചത്. ആലുവ നൊച്ചിമ കാനാംപുറം വീട്ടിൽ സുഹ്ർ അഫ്സൽ ആണ് മരിച്ചത്. വ്യാഴഴ്ച രാത്രി 11-നാണ് സംഭവം. ആലുവയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാർ. എടത്തല പഞ്ചായത്ത് അംഗവും എൻവൈസി അഖിലേന്ത്യ വൈസ് പ്രസിഡൻ്റുമായ അഫ്സൽ കുഞ്ഞുമോനും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. അഫ്സലായിരുന്നു കാർ ഓടിച്ചിരുന്നത്. തലയ്ക്ക് പരിക്കേറ്റ സുഹ്‌റിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ശനി രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് (ഞായർ ) രാവിലെ 9ന് നൊച്ചിമ കുഴിക്കാട്ടുകര ജമാ അത്ത് പള്ളി ഖബർ സ്ഥാനിൽ. ഉമ്മ : നീതു അബ്ദുൾ മജീദ് (എസ്ബിഐ മാനേജർ), സഹോദരി: സാറാ ഫാത്തിമ.