കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍(യു.എം.സി) സംസ്ഥാന ഭാരവാഹികള്‍ വൈദ്യുതി മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ റെഗുലേറ്ററി കമ്മീഷന്റെ പൊതുജനങ്ങളില്‍ നിന്നും എടുത്ത അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലൂം വ്യാപാരികള്‍ക്ക് കാതലായ ഇലക്ട്രിസിറ്റി ചാര്‍ജ്ജുകള്‍ കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും അതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് വൈദ്യുതി ചാര്‍ജ് പകല്‍ സമയം കുറച്ചു തരാം എന്ന് മന്ത്രി ഉറപ്പു നല്കി. ബാക്കിയുള്ള കാര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതി്ന് റഗുലേറ്ററി കമ്മീഷനുമായി ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാം എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി. വി .ചുങ്കത്ത്, ജനറല്‍ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യന്‍, ട്രഷറര്‍ നിജാംബഷി, വൈസ് പ്രസിഡന്റ് ടികെ ഹെന്‍ട്രി, സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Related Articles
സ്ഥലം മാറ്റം
തൃശ്ശൂർ പോലീസ് കമ്മിഷണർക്ക് സ്ഥലം മാറ്റം; നടപടി പൂരം നടത്തിപ്പിലെ വീഴ്ച്ച മൂലം തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളില്‍ ഉയർന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്കി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച അർധരാത്രിക്കുശേഷം Read More…
വൻ തട്ടിപ്പ്
സ്വർണത്തിന് പകരം മുക്കുപണ്ടം..17 കോടിയുടെ 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി..തിരച്ചിൽ… വടകരയിൽ 17 കോടിയുടെ 26 കിലോ സ്വർണവുമായി മുങ്ങി ബാങ്ക് മാനേജർ.എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ (34) ആണ് തട്ടിപ്പ് നടത്തിയത്. 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2021ൽ ഇവിടെ ചാർജെടുത്ത മധ ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്കു സ്ഥലം Read More…
വെട്ടിപ്പരുക്കേൽപ്പിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന് ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്.സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Read More…