Blog

എം.ടി. സ്മൃതിസായ് ഹാനം സംഘടിപ്പിച്ചു.

മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ “എം.ടി.സ്മൃതി സായാഹ്നം ” ജി വി ആർ എം യു പി സ്കൂളിൽ ലൈബ്രറി പ്രസിഡന്റ്‌ ജയകുമാറിന്റെ അധ്യക്ഷതയിൽ എഴുത്തുകാരൻ സന്തോഷ്‌ ജനാർദ്ദനൻ ഉത്കാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണവും” ഓർമ മരം “നടീൽ കർമവും നിർവഹിച്ചു. കവയത്രി ആശ ഗോപകുമാർ, മധുകുമാർ, പി.ജി. ഉഷ, ശ്യാകൃഷ്ണ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബിന്ദു ലിയോ തയ്യാറാക്കിയ എം ടി യെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ്‌ ഗോപകുമാർ സമ്മേളനത്തിൽ എത്തിയവർക്ക് സ്വാഗതവും ലൈബ്രറി സെക്രട്ടറി രഞ്ജിത് കൊച്ചുമഠം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *