പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ഡിടി നെക്സ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടത്തിന്റെ ആഘാതത്തില്‍ പല്ലാവാരം സ്വദേശിയായ ഗോകുലിന്റെ തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട നിലയിലാണ്. മലയാളിയായ വിഷ്ണുവാണ് മരിച്ച മറ്റൊരാള്‍. ഇരുവര്‍ക്കും 24 വയസ് മാത്രമാണ് പ്രായം. പെരുന്‍ഗുഡിയിലെ ഒരു സോഫ്റ്റ്വയര് കമ്ബനിയിലെ ടെക്കികളാണിവര്‍. വെസ്റ്റ് മമ്ബാലത്തെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു വിഷ്ണു. ഗോകുല്‍ പല്ലാവാരത്ത് ശങ്കര്‍നഗര്‍ നിവാസിയാണ്. Read More…
കോട്ടയം: സ്കൂള്‍ ബസിന് പിന്നില്‍ തീര്‍ത്ഥാടകരുടെ വാഹനം ഇടിച്ച് അപകടം. പാലാ പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലിലാണ് സംഭവം. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. നിസാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം സ്കൂള്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഗുരുധർമ്മ പ്രചരണ സഭപ്രതിഷ്ഠാവാർഷികം സംഘടിപ്പിച്ചു. ഗുരുധർമ്മ പ്രചാരണസഭ മണമ്പൂർ,പന്തടിവിള ഗുരുമന്ദിരത്തിൻ്റെ പ്രതിഷ്ഠാവാർഷികം നടന്നു. ഗുരുപൂജ,ഗുരുദേവ കൃതികളുടെ പാരായണം, ദൈവദശകം ചൊല്ലൽ അന്നദാനം എന്നിവ നടന്നു.വൈകുന്നേരം 7 ന് നടന്ന വാർഷിക സമ്മേളനം സ്വാമി തത്ത്വതീർത്ഥ (നാരായണഗുരുകുലം )ഉദ്ഘാടനം ചെയ്തു. കവിരാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ ജയചന്ദ്രൻ പനയറ അനുഗ്രഹ പ്രഭാഷണം ചെയ്തു. ജി. സുകുമാരൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയി സ്വാഗതവും പുഷ്പ്പരാജൻ നന്ദിയും പറഞ്ഞു. ചടങ്ങിൽഉന്നതവിജയികളായ വിദ്യാർത്ഥികൾക്കും കലാപ്രതിഭകൾക്കും ഉപഹാരങ്ങൾ നൽകി. ദൈവദശകം നൃത്താവിഷ്ക്കാരം, Read More…