കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്തിരുവനന്തപുരം/കോട്ടയം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. നെയ്യാർ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്.
കലക്ട്രേറ്റിലും രക്ഷയില്ല,,,,,ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ലൈംഗികാതിക്രമം __കോഴിക്കോട്.ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ലൈംഗികാതിക്രമം എന്ന പരാതിയിൽ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകും. ജീവനക്കാരിയോട് മോശമായി പെരുമാറി എന്നാണ് കണ്ടെത്തൽ. ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചു. ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായി എന്ന പരാതിയിലാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ, റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരി, സഹപ്രവർത്തകർ, ആരോപണ വിധേയൻ എന്നിവരിൽ നിന്ന് വിവരങ്ങൾ തേടി. യുവതിയോട് കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നാണ് കണ്ടെത്തൽ Read More…
ആറ്റിങ്ങൽ :ഗ്രീൻ ലൈൻ ലോഡ്ജിലെ കൊലപാതകം പ്രതി ജോബി ജോർജിനെ കോഴിക്കോട് നിന്നും കസ്റ്റഡിയിൽ എടുത്തു.