
“നവരാത്രി സന്ധ്യ “സംഗീത ആൽബം പ്രകാശിപ്പിച്ചു
ആർ.ജി. പ്രൊഡക്ഷൻ്റെ ബാനറിൽ രാധാകൃഷ്ണൻ കുന്നുംപുറം ഗാനരചന നിർവ്വഹിച്ച് രജ്ഞിത്ത് സുരേന്ദ്രൻ സംഗീതം നൽകിയ ” നവരാത്രി സന്ധ്യ “സംഗീത ആൽബം പുറത്തിറക്കി. എഴുത്തുകാരനും നിരൂപകനുമായ ഡോ .കെ . അജിത് മാരായമംഗലം ഗാനരചയിതാവും മലബാർ സൗഹൃതവേദി കൺവീനറുമായ ബിജുമോൻ പന്തിരുകുലത്തിന് നൽകിയാണ് ഉദ്ഘാടനംനിർവ്വഹിച്ചത്.പാലക്കാട്, ചേർപ്പുളശ്ശേരിയിൽ നടന്ന ചടങ്ങിൽ പറമ്പത്ത് രാമൻകുട്ടി നായർ അധ്യക്ഷത വഹിച്ചു.ദേവീപ്രസാദം, ഭാസ്കരൻ വൃന്ദാവനം, കൃഷ്ണകുമാർ, സുരേഷ് കാറൽമണ്ണ എന്നിവർ പങ്കെടുത്തു.

