
പത്തനംതിട്ട: ശബരിമല മേല്ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേല്ശാന്തിയാണ്. തിരുവനന്തപുരം സ്വദേശിയാണ്. സന്നിധാനത്ത് വെച്ചു നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്ശാന്തിമാരെ തെരഞ്ഞെടുത്തത്. ഏഴു പേരുകളാണ് സന്നിധാനം മേല്ശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്
മാളികപ്പുറം മേല്ശാന്തിയായി എ ദാമോദരന് നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ്. കോഴിക്കോട് വടകര ആയാടത്തില്ലത്തിലെ അംഗമാണ്. പയ്യോളി കീഴൂര് ശിവക്ഷേത്രത്തില് മേല്ശാന്തിയാണ്. ഗുരുജനങ്ങളുടെ അനുഗ്രഹവും സജ്ജനങ്ങളുടെ പ്രാര്ത്ഥനയുമാണ് ഈ ഭഗവത് പ്രസാദത്തിന് കാരണമെന്ന് ദാമോദരന് നമ്പൂതിരി പറഞ്ഞു. മാളികപ്പുറം മേല്ശാന്തി സ്ഥാനത്തേക്ക് അഞ്ചുപേരാണ് പരിഗണിക്കപ്പെട്ടിരുന്നത്.
ശബരിമല മേല്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില് സന്തോഷമുണ്ടെന്ന് അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി പ്രതികരിച്ചു. അഞ്ചു തവണ മേല്ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. മൂന്നു തവണ ലിസ്റ്റില് ഉള്പ്പെട്ടിരുന്നു. ഇത്തവണ ഒന്നാമതായിരുന്നു. അതിനാല് പ്രതീക്ഷയുണ്ടായിരുന്നു. പഴവങ്ങാടി ഗണപതി ഭഗവാന്റെ അനുഗ്രഹവും ഉണ്ടായിയെന്ന് അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്ഷമായി പഴവങ്ങാടി ക്ഷേത്രത്തില് ശാന്തിയാണ്. 2020 ന് മുമ്പാണ് ശബരിമലയിലേക്ക് അപേക്ഷിച്ചിരുന്നത്. 2020 മുതല് പഴവങ്ങാടിക്ഷേത്രത്തില് മേല്ശാന്തിയായി ജോലി ചെയ്യുകയായിരുന്നു. ഇത്തവണ ഭഗവാന് കാത്തു. ഗുരുനാഥന് താന്ത്രിക കുലപതി അമ്പലപ്പുഴ പുതുമന ശ്രീധരന് നമ്പൂതിരിയുടെ അനുഗ്രഹവും ഈ നേട്ടത്തിന് കാരണമായെന്നും അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി പറഞ്ഞു
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീര്ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്
ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി; ശബരിമലയിൽ ദർശനത്തിനെത്തി വിഡി സതീശൻ
ശബരിമല: ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രിയെത്തി
ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് നടപടിയിൽ രണ്ടുപേരെക്കൂടി അഭിമുഖത്തിന് നിര്ദ്ദേശിച്ച് ഹൈക്കോടതി
ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം

