കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്. ഹൈക്കോടതിയില്‍ വേടന് ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന് പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ Read More…
നെയ്യാറ്റിൻകരയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് നടത്തിയ പരിശോധനയിൽ സുനിത കുമാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കൊണ്ഗ്രെസ്സ് നേതാവും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കൂടിയായ ജോസ് ഫ്രാങ്കിളിന് എതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളാണുള്ളത്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി സുനിതയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ അടുക്കളയിൽ പാചകത്തിനിടെ ഗ്യാസ് ലീക്ക് ആയാണ് മരണമെന്നായിരുന്നു സംശയം. എന്നാൽ സുനിതയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുകയാണ് പൊലീസും ഫോറൻസിക് സംഘവും Read More…
നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി,,,,,, തലപ്പാടിയിൽ വാഹനാപകടം, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം കാസർകോട്: തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. കാസർകോട്- കർണാടക അതിർത്തിയിലാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണംവിട്ട് ബസ്കാത്തിരിപ്പു കേന്ദ്രത്തിലേക്കും പിന്നാലെ ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറിയതായാണ് വിവരം.മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷ ഡ്രൈവറും പത്ത് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ചിലരെ മംഗലാപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക Read More…