Blog

7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: തായ് വാൻ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.65 കോടി തട്ടിയെടുത്ത കേസിൽ തായ്​വാൻ സ്വദേശികളായ മുഖ്യപ്രതികൾ അറസ്റ്റിൽ.

അന്താരാഷ്ട്ര തലത്തിൽ സൈബർ ക്രൈം കുറ്റകൃത്യങ്ങൾ നടത്തുന്ന തായ്​വാനിലെ പിങ്ചെൻ സ്വദേശികളായ വാങ് ചുൻ-വെയ് (26), ഷെൻ വെയ്-ഹോ (35) എന്നിവരെയാണ്​ പിടികൂടിയത്​.

അന്വേഷണത്തിനിടെ സമാനകേസിൽ അഹമ്മദാബാദ്​ പോലീസ്​ അറസ്റ്റ്​​ ചെയ്​ത ചില വിദേശികളുമായി ബന്ധപ്പെട്ട്​ നടത്തിയ നീക്കളാണ്​ ​ മുഖ്യപ്രതികളിലേക്ക്​ എത്തിച്ചത്​.

കുറുത്തികാട് എസ് ഐ മോഹിത്തിന്‍റെയും സംഘത്തിന്‍റെയും നേതൃത്വത്തിൽ ​സബർമതി സെൻട്രൽ ജയിലിൽൽനിന്ന്​ പ്രതികളെ ട്രെയിൻമാർഗം ആലപ്പുഴയിൽ എത്തിച്ചു.

ഡോക്ടർ ദമ്പതികളായ വിനയകുമാറും ഐഷയുമാണ്​ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായത്.

സംഭവത്തിൽ ഉൾപ്പെ​ട്ട പ്രധാനപ്രതിയെ നേരത്തെ ക്രൈംബ്രാഞ്ച്​ പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *