അമ്ബലപ്പുഴ എംഎല്‍എ എച്ച് സലാമിനെ വെല്ലുവിളിച്ച് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഇല്ലാത്ത ആരോപണം നടത്തിയാല്‍ അടിച്ച് കരണക്കുറ്റി പൊട്ടിക്കും എന്ന് ശോഭ പറഞ്ഞു. അത്യധ്വാനം ചെയ്ത് കരുത്തുള്ള കയ്യാണ്. എന്ത് നിയമം നടപടി വന്നാലും കുഴപ്പമില്ല എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കരിമണല്‍ കടത്തിന്റെ അഴിമതി പണം എഎം ആരിഫിന് കൊടുക്കുന്ന പണിയാണ് എച്ച് സലാമിന്. തോട്ടപ്പള്ളിയിലെ സജീവന്‍ എന്ന സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ കൂട്ടുനിന്നതും സലാം ആണ്. മണ്ഡലം വികസിപ്പിക്കാന്‍ സലാം എംഎല്‍എയ്ക്ക് കഴിഞ്ഞോ? കഴക്കൂട്ടത്ത് മത്സരിക്കുമ്ബോള്‍ മലപ്പുറത്തും കോഴിക്കോടുമുള്ള തീവ്രവാദ സംഘടനകളിലെ നേതാക്കളുടെ ഒത്താശയോടെ വ്യാജ ഓഡിയോ ഇറക്കി.