
ഇന്ത്യൻ സ്റ്റേജ് ഷോ കലാകാരൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു.
തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം.
നടരാജ കൃഷ്ണമൂർത്തി എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയും, ശാസ്ത്രജ്ഞനുമാണ്.
കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി മുൻ ചെയർമാനാണ്
78ാം വയസിലാണ് അന്ത്യം.
മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.
മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം.
50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ.
ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ.
വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തിൽ അരങ്ങൊരുക്കി.

