കുരിശ്ശിയോട്ടമ്മ പുരസ്ക്കാരം ഡോക്ടർ രവീന്ദ്രൻനായർക്ക് നൽകി
മാമം, കുരിശ്ശിയോട് ദേവിക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ കുരിശ്ശിയോട്ടമ്മ പുരസ്കാരം ഡോക്ടർ രവീന്ദ്രൻനായർക്ക് സമ്മാനിച്ചു.
അരനൂറ്റാണ്ടിലേറെക്കാലമായിആതുരസേവനരംഗത്തെ സേവനങ്ങൾപരിഗണിച്ചാണ് പുരസ്ക്കാരം നൽകിയത്.
രേവതിമഹോത്സവത്തോടനുബന്ധിച്ച്ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽകവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരം നൽകി.
ക്ഷേത്രാങ്കണത്തിൽ നടന്നചടങ്ങിൽപ്രഭാഷകനുംഎഴുത്തുകാരനുമായവർക്കലഗോപാലകൃഷ്ണൻമുഖ്യപ്രഭാഷണംനടത്തി.ട്രസ്റ്റ്പ്രസിഡണ്ട്ഷാജിഅധ്യക്ഷതവഹിച്ചു.മാമം,ഭഗതിക്ഷേത്ര ട്രസ്റ്റ്സെക്രട്ടറിഅഡ്വ.വിജിൽ, നൈനാംകോണം ശ്രീനാഗരാജക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സുജാതൻ എന്നിവർ സംസാരിച്ചു ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ആർ.അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് വി. എൽ ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.
