ഒപ്പം കുട്ടികൾക്കൊപ്പം
മുദാക്കൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ബാലസഭ കുട്ടികൾക്കായി “ഒപ്പം കുട്ടികൾക്കൊപ്പം ലൈഫ് സ്കിൽ ട്രെയിനിങ് “ദ്വിദിന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അവർകൾ ഉത്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ദീപറാണി അവർകൾ അധ്യക്ഷ പദവി അലങ്കരിച്ചു. കുടുംബശ്രീ cds ചെയർ പേഴ്സൺ പ്രേമലത അവർകൾ സ്വാഗതം ആശംസിച്ചു. കൂടാതെ ഒ. ആർ. സി ട്രൈനേഴ്സ് ആയ അഖില പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ബിജു അവർകൾ, cds മെംബേർസ് ആയ ഗീത രാജൻ (വൈസ് cp)
ലതിക
സിനി
ബീന പ്രകാശ്
അനിത ഹരി
ശക്കുന്തള
മിനി
ബിന്ദു m നായർ
അനിജ
ശാന്തിനീ ബാല സഭ ആർ. പി ഉഷ അനിതകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
നമ്മുടെ കുട്ടികളിൽ പലരും നേരിടുന്ന സ്വഭാവ- വൈകാരിക- പഠന മാനസികാരോഗ്യ സാമൂഹിക വെല്ലുവിളികളെ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുന്നതിനു രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പൊതു സമൂഹത്തെയും പ്രാപ്ത രാക്കുന്നതിനും കുട്ടികൾക്ക് ജീവിത നൈപ്പുണി വിദ്യാഭ്യാസം പകർന്നു നൽകുന്നതിനും
രാക്ഷകർതൃ ബോധവത്കരണ പരിപാടി ആസൂത്രണം ചെയ്യുന്നതിനും കൂടി വേണ്ടി ആണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടിക്ക് കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോഡിനേറ്റർ ( സ്കിൽസ് & സി സ് ഡ് )അതുല്യ നന്ദി അറിയിച്ചു. പരിപാടിയിൽ 50 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
