Blog

വിദ്യാര്‍ഥിയുടെ പിതാവുമായി പ്രണയത്തിലായ ശേഷം പണം തട്ടിയെടുത്ത സംഭവത്തില്‍ അധ്യാപിക അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ബംഗളൂരു വടക്കുപടിഞ്ഞാറുള്ള മഹാലക്ഷ്മി ലേഔട്ടിലെ പ്രീ സ്‌കൂള്‍ നടത്തിപ്പുകാരിയും അധ്യാപികയുമായ ശ്രീദേവി രുദാഗി, സഹായികളായ ഗണേഷ് കാലെ, സാഗര്‍ മോര്‍ എന്നിവരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ശ്രീദേവിയുടെ പ്ലേസ്‌കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവായ രാകേഷ് വൈഷ്ണവിന്റെ പരാതിയിലാണ് നടപടി.
2023 ല്‍ മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് രാകേഷ് ശ്രീദേവിയെ പരിചയപ്പെടുന്നത്. സ്‌കൂള്‍ ചെലവുകള്‍ക്കായി അന്ന് ശ്രീദേവി രാകേഷില്‍ നിന്നും 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2024-ല്‍ പണം തിരികെ നല്‍കാമെന്ന് ഉറപ്പിലായിരുന്നു വായ്പ. ഈ വായ്പ സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഹണിട്രാപ്പിലേക്കും അറസ്റ്റിലേക്കും നയിച്ചത്.
ശ്രീദേവിയുമായുള്ള ബന്ധം കുടുംബത്തിന് മുന്നില്‍ വെളിപ്പെടുത്താതിരിക്കാന്‍ ഒരു കോടി രൂപയാണ് ശ്രീദേവി ഉള്‍പ്പെട്ട സംഘം ആവശ്യപ്പെട്ടത്. സംഘം രാകേഷിനെ കാറില്‍ കയറ്റി മഹാലക്ഷ്മി ലേ ഔട്ടിലേക്ക് എത്തിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് 20 ലക്ഷം രൂപ നല്‍കാമെന്ന് ഇരുവരും സമ്മതിച്ചു. ഇതിന്റെ ഭാഗമായി 1.90 ലക്ഷം രൂപ നല്‍കിയാണ് രാകേഷ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ടത്.
മാര്‍ച്ച് 17 ന് ശ്രീദേവി വീണ്ടും രാകേഷിനെ വിളിച്ച് 15 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. വീഡിയോ ചാറ്റുകള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇതോടെ രാകേഷ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *